EET Quiz- Malayalam


  • വൈദ്യുതിയുടെ പിതാവ് എന്നു വിളിക്കുന്നത് ആരെയാണ് ?
മൈക്കൽ ഫാരഡെ.
  • നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകളുടെ പ്രവാഹം ഏത് ?
വൈദ്യുതി.
  • വൈദ്യുത ചാർജുകൾ സംഭരിച്ചു വെക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?
കപ്പാസിറ്റർ.
  • മിന്നൽ എന്നത് വൈദ്യുതപ്രവാഹമാണ് എന്ന് ആദ്യമായ് തെളിയിച്ചത് ആരാണ് ?
ബെഞ്ചമിൻ ഫ്രങ്ക്ലിൻ.
  • ഒരു ഹോഴ്സ്പവർ എന്നത് എത്ര വാട്ടിന് തുല്യമാണ് ?
746 വാട്ട്.
  • വൈദ്യുതോർജത്തിൽനിന്നും കാന്തികോർജമുണ്ടാകുന്നു എന്ന് ആദ്യമായി തെളിയിച്ചതാര് ?
ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ്.
  • ആമ്പർ,സിൽക്കുമായോ കമ്പിളിയുമായോ ഉരസിക്കഴിഞ്ഞാൽ അതിന്ന് ഭാരം കുറഞ്ഞ വസ്തുക്കളെ ആകർഷിക്കാൻ കഴിയും എന്ന് ആദ്യമായി പ്രസ്താവിച്ച ശാസ്ത്രജ്ഞൻ ?
തെയ്ൽസ് ഓഫ് മിലെറ്റസ്.
  • ഇലക്ട്രിസിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?
ഗിൽബർട്ട്.
  • ഇലക്ട്രിസിറ്റി എന്നത് “ഇലക്ട്രോൺ”(elektron)എന്ന ഗ്രീക്ക് വാക്കിൽ നിന്ന് ഉണ്ടായതാണ് എന്താണ് ആ വാക്കിന്റെ അർഥം ?
ആമ്പർ.
  • വൈദ്യുത ചാർജുകളുടെ സാന്നിധ്യവും ദിശയും അറിയുന്നതിനുള്ള ഉപകരണം ?
ഇലക്ട്രോസ്കോപ്പ്.
  • ആദ്യമായ് ഇലക്ട്രോസ്കോപ്പ് നിർമ്മിച്ചത് ആരാണ് ?
വില്യം ഗിൽബർട്ട്.
  • ഇലക്ട്രോസ്കോപ്പിലെ ഇതളുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹമേത് ?
അലുമിനിയം.
  • വൈദ്യുത പ്രവാഹത്തിന്റെ സാന്നിധ്യവും ദിശയും അറിയുന്നതിനുള്ള ഉപകരണമേത് ?
ഗാൽവനോസ്കോപ്പ്.
  • ഗാൽവനോസ്കോപ്പ് ആദ്യമായ് നിർമ്മിച്ചത് ആരാണ് ?
ജോഹാൻ ഷ്വീഗർ.
  • ഒരേ ദിശയിൽ മാത്രം പ്രവഹിക്കുന്ന വൈദ്യുതിക്ക് പറയുന്ന പേര് ?
ഡി.സി.അഥവാ നേർധാരാ വൈദ്യുതി.
  • തുടർച്ചയായി പോസിറ്റീവ്,നെഗറ്റീവ് എന്നിങ്ങനെ ദിശ മാറുന്ന വൈദ്യുതി ?
എ.സി. അഥവാ പ്രത്യാവർത്തിധാരാ വൈദ്യുതി.
  • രാസോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണങ്ങൾ ?
ഇലക്ട്രോകെമിക്കൽ സെല്ലുകൾ(വൈദ്യുത രാസസെല്ലുകൾ).
  • ആദ്യമായ് വൈദ്യുത രാസ സെല്ലുകൾ നിർമ്മിച്ചത് ആര് ?
അലക്സാൻഡ്ര വോൾട്ട.
  • ചാർജു ചെയ്തുപയോഗിക്കാൻ പറ്റാത്ത സെല്ലുകൾക്ക് പറയുന്ന പേര് ?
പ്രൈമറി സെല്ലുകൾ.
  • പ്രൈമറി സെല്ലുകൾ ഏതെല്ലാമാണ് ?
ഡ്രൈസെൽ,ഡാനിയൽ സെൽ,ലെക്ലെയിൻക് സെൽ.
  • പല തവണ ചാർജ് ചെയ്തുപയോഗിക്കാവുന്ന സെല്ലുകൾക്ക് പറയുന്ന പേരെന്ത് ?
സെക്കൻഡറി സെല്ലുകൾ.
  • സെക്കൻഡറി സെല്ലുകൾ ഏതെല്ലാമാണ് ?
സ്റ്റോറേജ് ബാറ്ററി,നിക്കൽ കാഡ്മിയം ആൽ ക്കലൈൻ സെൽ,ലിഥിയം അയോൺ ബാറ്ററി.
  • ഒരു സർക്യൂട്ടിലെ അമിത വൈദ്യുത പ്രവാഹത്തെ തടയാൻ ഉപയോഗിക്കുന്നതെന്ത് ?
ഫ്യൂസ് വയർ.
  • ഫ്യൂസ് വയർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സോൾഡർ ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ് ?
ടിൻ,ലെഡ്.
  • സോൾഡർ എന്ന ലോഹസങ്കരം ഫ്യൂസ് വയർ നിർമ്മിക്കാൻ ഉപയോഗിക്കുന്നതിനു കാരണമെന്താണ് ?
താഴ്ന്ന ദ്രവണാങ്കവും താഴ്ന്ന പ്രതിരോധവും.
  • ഫലപ്രദമായ എർത്തിങ്ങിന് ഉപയോഗിക്കുന്ന കമ്പി എങ്ങനെയുള്ളതാണ് ?
പ്രതിരോധം കുറഞ്ഞത്.
  • ഫ്യൂസുകൾക്ക് പകരമായി ഇപ്പോൾ വൈദ്യുത സർക്യൂട്ടുകളിൽ ഉപയോഗിക്കുന്നത് എന്ത് ?
എം.സി.ബി.അഥവാ സർക്യൂട്ട് ബ്രേക്കർ.
  • സാധാരണ വീട്ടാവശ്യങ്ങൾക്ക് ഭാരതത്തിൽ സപ്ലൈ ചെയ്യുന്ന വൈദ്യുതിയുടെ അളവെത്ര ?
230 വോൾട്ട്.
  • ഭാരതത്തിൽ സപ്ലൈ ചെയ്യുന്ന വൈദ്യുതിയുടെ ആവൃത്തി അഥവാ ഫ്രീക്കൻസി എത്ര ?
50 ഹെർട്സ്.
  • ഒരു സെക്കൻഡിലുള്ള ആകെ തരംഗങ്ങളുടെ എണ്ണത്തിനു പറയുന്ന പേര് ?
ഫ്രീക്വൻസി(ആവൃത്തി).
  • ഒരു ആവൃത്തിയുടെ യൂണിറ്റ് എത്രയാണ് ?
സെക്കിൾസ്/സെക്കൻഡ് അഥവാ ഹെർട്സ്.
  • ഭാരതത്തിൽ വൈദ്യുതപ്രേക്ഷണത്തിന്ന് ഉപയോഗിക്കുന്നത് ഏതു തരം കണക്ഷൻസാണ് ?
സ്റ്റാർ കണക്ഷൻ.
  • സ്റ്റാർ കണക്ഷനിൽ രണ്ട് ഫേസ് ലൈനുകളിൾക്കിടയിലെ വോൾട്ടെത്രെയാണ് ?
400 വോൾട്ട്.
  • സ്റ്റാർ കണക്ഷനിൽ ഒരു ഫേസ് ലൈനിനും ഒരു ന്യൂട്രൽ ലൈനിനും ഇടയിലുള്ള വോൾട്ടത എത്ര ?
230 വോൾട്ട്.
  • എല്ലാ ഫ്യൂസുകളും സ്വിച്ചുകളും ഏതു ലൈനിലാണ് ഘടിപ്പിക്കുന്നത് ?
ഫേസ് ലൈൻ.
  • ആദ്യമായി ഫിലമെന്റ് ലാമ്പ് നിർമ്മിച്ച ശാസ്ത്രജ്ഞൻ ?
തോമസ് ആൽവാ എഡിസൺ.
  • ബൾബുകളിൽ ഫിലമെന്റായി ഉപയോഗിക്കുന്ന ലോഹമേത് ?
ടങ്സ്റ്റൺ.
  • ആദ്യകാലങ്ങളിൽ ബൾബുകളിൽ ഫിലമെന്റുകളായ് ഉപയോഗിച്ചിരുന്ന മൂലകമേത് ?
കാർബൺ.
  • ട്യൂബ് ലൈറ്റുകളിൽ ഫിലമെന്റായി ഉപയോഗിക്കുന്ന ലോഹമേത് ?
മോളിബ്ഡിനം.
  • വൈദ്യുതകാന്തിക പ്രേരണം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
മൈക്കൽ ഫാരഡെ.
  • കാന്തികോർജത്തിൽനിന്നും വൈദ്യുതോർജം ഉത്പാദിപ്പിക്കാം എന്ന് പരീക്ഷണത്തിലൂടെ ആദ്യമായ് തെളിയിച്ചതാരാണ് ?
മൈക്കൽ ഫാരഡെ.
  • വൈദ്യുതകാന്തിക പ്രേരണതത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഏതെല്ലാം ?
മൈക്രോഫോൺ,ട്രാൻസ്ഫോർമർ,ഇൻഡക്ഷൻ കോയിൽ,ലൗഡ് സ്പീക്കർ, ഡൈനാമോ, വൈദ്യുതമോട്ടോർ,ജനറേറ്റർ.
  • വൈദ്യുത ചാലകങ്ങൾക്ക് ഉദാഹരണങ്ങൾ ?
ലോഹങ്ങൾ,ഉപ്പുവെള്ളം,ഗ്രാഫൈറ്റ്,നിക്രോം,മാംഗനിൻ.
  • അർധചാലകങ്ങൾ ഏതെല്ലാമാണ് ?
സിലിക്കൺ,ഗാലിയം,ജെർമേനിയം,ആർസനൈഡ്.
  • ജനറേറ്റർ കണ്ടുപിടിച്ചത് ഏത് പ്രശസ്ത ശാസ്ത്രജ്ഞനാണ് ?
സിലിക്കൺ,ഗാലിയം,ജെർമേനിയം,ആർസനൈഡ്.
  • ഒരു വൈദ്യുതകാന്തത്തിന്റെ കോർ ആയി ഉപയോഗിക്കുന്ന വസ്തു ?
സേഫ്റ്റ് അയേൺ.
  • വെള്ളത്തിലെ ചുഴികൾക്കു സമാനമായി വലിയ ലോഹക്കഷണങ്ങളിൽ രൂപംകൊള്ളുന്ന കറന്റ് ?
എഡ്ഡി കറന്റ്.
  • എഡ്ഡി കറന്റ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങളേവ ?
ഇൻഡക്ഷൻ കുക്കർ,ഇലക്ട്രിക് ട്രെയിനുകളിലെ കാന്തിക ബ്രേക്ക് സംവിധാനം ,വാട്ട് ഔവ്വർ മീറ്റർ .
  • ഹൃദയം സ്പന്ദിക്കുമ്പോഴുണ്ടാകുന്ന വൈദ്യുത വ്യതിയാനങ്ങൾ ഗ്രാഫ് രൂപത്തിൽ രേഖപ്പെടുത്തുന്നതിനു പരയുന്ന പേര് ?
ഇലക്ട്രോകാർഡിയോഗ്രാം(E.C.G).
  • വളരെ താഴ്ന്ന ഊഷ്മാവിൽ ചില വസ്തുക്കളുടെ വൈദ്യുത പ്രതിരോധം തീർത്തും ഇല്ലാതാക്കുന്ന പ്രതിഭാസമേത് ?
സൂപ്പർ കണ്ടക്റ്റിവിറ്റി(അതിചാലകത).
  • ആദ്യമായ് നിർമ്മിക്കപ്പെട്ട സൂപ്പർ കണ്ടക്ടർ ഏതാണ് ?
മെർക്കുറി.
  • വൈദ്യുത ചാർജിനെ സുഗമമായി കടത്തിവിടുന്ന വസ്തുക്കൾക്ക് പൊതുവായി പറയുന്ന പേര് ?
കണ്ടക്ടറുകൾ അഥവാ ചാലകങ്ങൾ.
  • വൈദ്യുത ചാർജിനെ കടത്തിവിടാത്ത വസ്തുക്കൾക്ക് പറയുന്ന പേര് ?
ഇൻസുലേറ്ററുകൾ(കുചാലകങ്ങൾ).
  • വൈദ്യുത ചാർജിനെ ഭാഗികമായി മാത്രം കടത്തിവിടുന്ന വസ്തുക്കൾക്ക് പറയുന്ന പേര് ?
സെമികണ്ടെക്ടറുകൾ(അർധചാലകങ്ങൾ).
  • ഒരു സർക്യൂട്ടിലെ വൈദ്യുതിക്കുണ്ടാവുന്ന മാറ്റങ്ങളെ എതിർക്കാൻ ഒരു കമ്പിച്ചുരുളിനുള്ള കഴിവിനു പറയുന്ന പേര് ?
ഇൻഡക്റ്റൻസ്.
  • ഇൻഡക്റ്റൻസിന്റെ യൂണിറ്റേത് ?
ഹെൻറി.
  • ഇൻഡക്റ്റൻസ് ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണം ?
ചോക്ക് കോയിൽ.
  • വൈദ്യുത പ്രേക്ഷണത്തിൽ ഊർജനഷ്ടം കുറയ്ക്കുന്നതിന് ഏറ്റവും അനുയോജ്യമായ മാർഗമേതാണ് ?
വൈദ്യുതപ്രവാഹ തീവ്രത കുറയ്ക്കുക.
  • ഫ്യൂസ് വയറിന്റെ പ്രത്യേകത എന്താണ് ?
ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും.

No comments